പെണ്ണിന്‍ കണ്ണില്‍ വിരിയും (ഗർജ്ജനം )
This page was generated on May 12, 2024, 2:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഇളയരാജ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:22.

പെണ്ണിന്‍ കണ്ണില്‍ വിരിയും ഹാ
പൂവില്‍ കാമനെരിയും
ഹാ മയക്കം വിളമ്പും മദിരയും
ഈ മദത്തേന്‍ നുരയും അധരവും
മുന്നില്‍ പതഞ്ഞിടുന്നു നിന്നെ പൊതിഞ്ഞിടുന്നു

എന്നെങ്കിലും നാം പോകണം
ഭൂമി സത്രമാര്‍ക്കുമേ
ആനന്ദത്തിന്‍ ആഷാഢങ്ങള്‍
പെയ്തു തീര്‍ന്നാല്‍ പോയിടാം
വിവരങ്ങളെല്ലാമറിയും
ഇരവെന്ന കാവല്‍ക്കാരന്‍
തോല്‍‌വിയും ജയവും ആരുടെകയ്യില്‍
കെട്ടിപ്പുണര്‍ന്നുകൊണ്ടു പൊട്ടിച്ചിരിക്കുകനാം

ആലോകത്തില്‍ ചെന്നെത്തിയാല്‍
ആടുമല്ലോ മേനക
അങ്ങായാലും ഇങ്ങായാലും
ആടിപ്പോകും മഹര്‍ഷിയും
അഴകിന്റെ നീരില്‍ നീന്തി
അമരനായ് തീര്‍ന്നേനല്ലോ
വേദന മറക്കാം ഈ മിഴി തുറക്കാം
മാറില്‍ കിടത്തിയെന്നെ ലാളിച്ചുറക്കുക നീ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts