പാതിരാ സൂര്യനുദിച്ചു (പാതിരാസൂര്യൻ )
This page was generated on May 17, 2024, 5:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,എം ജി സോമന്‍ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:20.


പാതിരാസൂര്യന്‍ ഉദിച്ചു നിൻ
പറുദീസ നരകമെന്നറിഞ്ഞു
പുതിയ പ്രകാശം മാലാഖ ചാർത്തിയ
പൊയ്മുഖം തട്ടിയെറിഞ്ഞു

നിൻ നിഴൽപോലും നിന്നെ ചതിക്കും
നിലയറിയാതോടും യാത്രക്കാരാ
മിഴികളുണ്ടെങ്കിലും അന്ധനല്ലോ നിൻ
വാചാലതയെന്നും മൗനമല്ലോ
അഭയം വേദനയായി നിൻ
അമ്പലം അങ്ങാടിയായി
(പാതിരാ..)

പുഞ്ചിരിച്ചായം പൂശിക്കൊണ്ടാടി
പുളകതരംഗങ്ങൾ സമ്മാനിച്ചു
നടിയുടെ മുഖമാണെന്നറിഞ്ഞില്ലല്ലോ നീ
നാടകവേദിയിൽ നടിച്ചില്ലല്ലോ
പ്രണയം കടംകഥയായി നിൻ
കുടുംബം കളിയരങ്ങായി
(പാതിരാ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts