വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ബി ശ്രീനിവാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:07.
വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം (വീടായാൽ) ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം (വീടായാൽ) കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം (വീടായാൽ) മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം (വീടായാൽ) |