മുത്തുകിലുങ്ങും ചെപ്പാണെടാ (മുത്തുച്ചിപ്പികള്‍ )
This page was generated on May 14, 2024, 10:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ ജെ ജോയ്‌
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,നെല്ലിക്കോട് ഭാസ്കരൻ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2016 13:41:07.



മുത്തു കിലുങ്ങും ചെപ്പാണെടാ - ഇതു
മുത്താരം കടലിലെ ചിപ്പിയാണെടാ (മുത്തു കിലുങ്ങും)
കരയോട് കര ചുറ്റി
കടലാകെ വലവീശി
വിലപേശി കിട്ടാത്ത നിധിയാണെടാ
ഇതു നിധിയാണെടാ

ആയിരം കടലോടി വന്ന മുത്ത്‌
ആകാശ തമ്പുരാന്‍ തന്ന മുത്ത്‌
കരളിന്‍ രത്നത്തുരുത്തിന്‍‍ അക്കരെ
കരകാണാ കടലില്‍ വിളഞ്ഞ മുത്ത്‌
കരകാണാ കടലില്‍ വിളഞ്ഞ മുത്ത്‌
(മുത്ത്‌ കിലുങ്ങും )

കയ്യില്‍ കിട്ടിയ കളിമുത്തുച്ചിപ്പി
കൈ തട്ടി എറിയുവതാരാരോ
പൊന്‍ ചിപ്പി തുറന്നു മുത്തെടുത്തു
പൂമുത്തം നല്കാത്തവരാരാരോ
പൂമുത്തം നല്കാത്തവരാരാരോ
(മുത്ത്‌ കിലുങ്ങും )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts