വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ജി വേണുഗോപാല്‍ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,ശ്രീജ ,ജഗതി ശ്രീകുമാര്‍ ,ഇന്നസന്റ് ,മാമുക്കോയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:12.
തൂവെണ്ണിലാവോ പുതു പൂന്തേന്കിനാവോ ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ ആരേകി...പ്രാണനില്‍ ...അനുരാഗ ഗീതം... (തൂവെണ്ണിലാവോ.....) കാണാന്‍ വിതുമ്മി നിന്നു തേന്നിലവും നീലാമ്പലും(2) കണ്ണോടു കണ്ണിടയുമ്പോഴോ മധുബിന്ദു വീണയെങ്ങോ പൂവിന്റെ നെഞ്ചിലും കണ്ടു...ആനന്ദ മാധവം... (തൂവെണ്ണിലാവോ.....) സീമന്തരേഖ തെളിയും ഈ സിന്ദൂരസന്ധ്യയില്‍ (2) നുരയുന്നൊരീ മധുപാത്രമായ് ഹൃദയം തുളുമ്പി നില്ക്കുമ്പോള് ആശംസ മാത്രമേകാം ഞാന്‍ .. വേറെന്തു നല്കുവാന് തൂവെണ്ണിലാവോ പുതു പൂന്തേന്കിനാവോ ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ ആരേകി....നമ്മളില്‍ ...പ്രേമാര്ദ്രഗീതം.... പ്രേമാര്ദ്രഗീതം....... |