വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 12 2019 14:04:56.
പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നു - ദൂരെ അമ്പിളിയും വെണ്മുകിലും കളിയാടുന്നു സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു - അതാ കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു പുരു: കാണേണ്ട കേള്‍ക്കേണ്ട കന്നിനിലാവു് ഞാന്‍ കാമിനിയുടെ കാതിലൊരു കഥപറയട്ടെ ... കാണേണ്ട സ്ത്രീ: കാണേണ്ട കേള്‍ക്കേണ്ട കനകതാരമേ ഞാന്‍ കാമുകന്റെ കാതിലൊരു കവിതമൂളട്ടെ ... കാണേണ്ട പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നു - ദൂരെ അമ്പിളിയും വെണ്മുകിലും കളിയാടുന്നു സ്ത്രീ: പാടാതെ പാടാതെ പാതിരക്കുയിലേ ഞാന്‍ പാറിവരും പൊന്‍കിനാവിന്‍ പാട്ടുകേള്‍ക്കട്ടെ ... പാടാതെ പുരു: മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ എൻകണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ ... മിന്നാതെ പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നു - ദൂരെ അമ്പിളിയും വെണ്മുകിലും കളിയാടുന്നു സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു - പുരു: ദൂരെ അമ്പിളിയും വെണ്മുകിലും കളിയാടുന്നു സ്ത്രീ: അതാ കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു |