വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:49.
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ സ്വപ്നലോലയാം മുഗ്ദ്ധാംഗന അര്‍ജ്ജുനനായ് ഞാനണയുന്നു നിന് പുഷ്പശയനത്തില് വീണുറങ്ങാന്‍ ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ ശ്രീകോവില്‍ ശില തോല്‍ക്കും ഉടലഴകാല് നീ രതി ദേവിയായ് മാറി (ശ്രീകോവില്‍ ) മുഖശ്രീയാല്‍ ഓമന ഉര്വ്വശിയായ് ചലനത്തിന് കവിതയാല്‍ മേനകയായ് ഉര്‍വ്വശീ മേനകാ രംഭാ തിലോത്തമാ ആരല്ല നീ അഴകെല്ലാം നീ ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ കാര്‍കൂന്തല്‍ അഴിഞ്ഞാടും കരിനാഗം പോല്‍ കാമിനീ ദ്രൗപതിയാകും (കാര്‍കൂന്തല്‍ ) ശാലീന നോട്ടത്താല് സീതയാകും വിരഹത്തിന് കദനത്താല്‍ രാധയാകും ദ്രൗപതീ ജാനകീ രാധികാ പാര്‍വ്വതീ ആരല്ല നീ അഴകെല്ലാം നീ (ചിരിക്കുമ്പോള്‍) ഉഉംഹും..... |