വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം ജി സോമന് ,ഷർമിള ടാഗോർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 14 2016 17:58:20.
പറന്നു പോയ് നീ അകലെ പറന്നു പോയ് നീയകലെ നിറന്ന പൊന്ചിറകുമായ് പറന്നണഞ്ഞു നിണം വാര്‍ന്ന ചിറകുമായ് പറന്നകന്നൂ (പറന്നു ) മറന്നെങ്കിലെന്നോര്ത്തു ഞാന്‍ മനം നൊന്തു പാടീ ഞാന്‍ രാവേ വരൂ പകര്‍ന്നേകൂ നീയെന്നെ ഉറക്കും ഗാനം (മറന്നെങ്കില്‍) തുഷാരാര്‍ദ്ര പുഷ്പങ്ങള്‍ ഇതള്‍ നീര്‍ത്തും ഓര്‍മ്മകള്‍ നിനക്കായ് മാത്രം ഞാന്‍ ഇറുത്തു വെച്ചു (പറന്നു പോയ്) ഉഷസ്സിന്റെ തീരങ്ങളില്‍ ഉണര്‍ന്നെത്തി നില്ക്കും ഞാന്‍ നീ പാടിയോ മലര്‍ച്ചുണ്ടില്‍ നിന്നൂര്‍ന്ന മണികളുണ്ടോ ഇനി പാടിയുറക്കുവാന് ഇരുള്പ്പക്ഷി വന്നാലും നിനക്കായ് മാത്രം ഞാന്‍ ഉണർന്നിരിപ്പൂ (പറന്നു പോയ്) |