നാലുമൊഴിക്കുരവയുമായ് (കാട്ടുതുളസി )
This page was generated on May 16, 2024, 7:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:59.

നാലുമൊഴിക്കുരവയുമായ് നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി -
നാടെവിടെ വീടെവിടെ തേനരുവീ

മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ
ഇല്ലില്ലം കാവിലുള്ള കാറ്റു വന്നേ - കാതില്‍
കിന്നാരം ചോദിച്ചതെന്താണ്
കാതില്‍ കിന്നാരം ചോദിച്ചതെന്താണ് (നാലുമൊഴി)


പാലയ്ക്കാ പൂത്താലിയാരു തന്നൂ
പട്ടുടയാടകളാരു തന്നൂ
നക്ഷത്രക്കിങ്ങിണി ചാര്‍ത്തിച്ചേ - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ് - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ് (നാലുമൊഴി)


മുങ്ങിത്തുടിച്ചു കുളിച്ചോട്ടേ - ഒന്നു
മുങ്ങാംകുഴിയിട്ടു വന്നോട്ടേ
മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ
പൂമരച്ചോലയില്‍ തേനുണ്ടോ - നിന്റെ
പൂമരച്ചോലയില്‍ തേനുണ്ടോ (നാലുമൊഴി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts