വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ശ്യാം |
ഗാനരചന | ദേവദാസ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:31.
വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നു വെള്ളിച്ചിറകു വീശി പകൽ മറയുന്നു ഒന്നിനോടൊന്നും ചേരാതിവിടെ നിയതി തൻ നിയമം തുടരുന്നു തുടരുന്നു തുടരുന്നു തുടരുന്നു (വർണ്ണരഥങ്ങളിൽ...) പുഴകളൊഴുകി കടലിലണഞ്ഞാലും പുഴയും കടലും ഒന്നാകുമോ മലകൾ മണ്ണിൽ മുളച്ചാലും മണ്ണും മലയും ഒന്നാകുമോ മനസ്സും മനസ്സും ഒന്നാകുമോ ഒന്നാകുമോ ഒന്നാകുമോ (വർണ്ണരഥങ്ങളിൽ...) തിരകൾ തീരം തേടി അണഞ്ഞാലും തിരയും തീരവും ഒന്നാകുമോ നിലാവിൻ മാറിൽ നിഴലുകൾ വീണാലും നിഴലും നിലാവും ഒന്നാകുമോ മനസ്സും മനസ്സും ഒന്നാകുമോ ഒന്നാകുമോ ഒന്നാകുമോ (വർണ്ണരഥങ്ങളിൽ...) |