വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ജോസ് ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 26 2022 13:41:28.
മനുഷ്യനു ദശാവതാരം -അവന്റെ മനസ്സിനും ദശാവതാരം -ദശാവതാരം ചിലപ്പോല്‍ മത്സ്യം കൂര്‍മ്മം വരാഹം ചിലപ്പോള്‍ നഖം നീട്ടും നരസിംഹം ചിലപ്പോള്‍ ചിരിക്കുന്ന ചിത്രശലഭം- അവന് ചിലപ്പോല്‍ മദം പൊട്ടും മത്തകളഭം മത്തകളഭം.... ചിലപ്പോള്‍ വിരണ്ടോടും കൃഷ്ണമൃഗം മറ്റു ചിലപ്പോള്‍ പകയുള്ള ഘോരസര്‍പ്പം ചിലപ്പോള്‍ വാമനന് ചിലപ്പോള്‍ വാനരന് മര്‍ത്യന്റെ മുഖമേതോ പൊയ്മുഖമേതോ മുഖമേതോ! |