വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | മായാമാളവഗൗള |
അഭിനേതാക്കള്‍ | മധു ,ജയഭാരതി ,ശങ്കരാടി ,കുഞ്ചൻ ,കുതിരവട്ടം പപ്പു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:31.
ഓം കാളീ മഹാകാളീ ഭദ്രകാളീ ഓടിവരൂ തേടിവരൂ രുദ്രകാളീ (ഒം കാളീ....) ഉഗ്രലക്ഷ്മി വിശ്വലക്ഷ്മി വീരലക്ഷ്മി ഉന്മത്തകേശിനീ ഉണരുണരൂ.... (ഉഗ്രലക്ഷ്മി....) ഉന്മത്തകേശിനീ ഉണരുണരൂ.... ഓം കാളീ മഹാകാളീ ഭദ്രകാളീ ഓടിവരൂ തേടിവരൂ രുദ്രകാളീ തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - 4 നിങ്ങളോടാ ഞാൻ പറഞ്ഞത്, ക്ഷേത്രമശുദ്ധമാക്കരുത്, പോടാ താൻ പൂജചെയ്തു അശുദ്ധമാക്കിയ ക്ഷേത്രം ശുദ്ധീകരിക്കാനാണു ഞങ്ങൾ പാടുന്നത് വട്ടപ്പാറമേലെ പള്ളികൊണ്ടു വിളങ്ങും ഭദ്രകാളീ മലങ്കരിങ്കാളീ (വട്ടപ്പാറമേലെ...) ഭദ്രകാളീ മലങ്കരിങ്കാളീ പക്ഷിദോഷം തീർക്കണം സർപ്പദോഷം തീർക്കണം തീണ്ടാദോഷം സ്വപ്നദോഷം നാവുദോഷം തീർക്കണം - 2 (ഓം കാളീ....) തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - 4 താഴമൂട്ടിൽ താഴമ്പൂവണിഞ്ഞു വാഴും തമ്പുരാട്ടീ വേങ്കമലങ്കാളീ (താഴമൂട്ടിൽ....) തമ്പുരാട്ടീ വേങ്കമലങ്കാളീ ആറ്റുവാതം മാറ്റണം തോട്ടുവാതം മാറ്റണം പത്തുദിക്കും വിളികേട്ടു പാവദോഷം തീർക്കണം - 2 തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - 4 (ഓം കാളീ......) |