വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല ,ഹരി ,ജി കെ പിള്ള ,പറവൂര്‍ ഭരതന് ,പ്രേം നവാസ് ,സാന്റോ കൃഷ്ണൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:47.
രാജഹംസമേ രാജഹംസമേ അനുരാഗഗംഗയിൽ നിന്നെയൊഴുക്കിയതേതൊരു രാജകുമാരി എതൊരു രാജകുമാരി (രാജഹംസമേ...) സ്വർഗ്ഗത്തുള്ളൊരു പനിനീർപ്പുഴയുടെ കടവിൽ സ്വർണ്ണത്താമര നടുവിൽ ഒരു സ്വപ്നം കണ്ടു മയങ്ങിയ നിന്നെയുണർത്തിയതാരോ അപ്സരകന്യകയോ അമ്പലനർത്തകിയോ (രാജഹംസമേ...) ഇല്ലിമുളം കാടുകളകലെ പുല്ലാങ്കുഴലൂതി അല്ലിമലർക്കിളി രാഗം താനം പല്ലവി പാടി തരംഗമാലകൾ ചുറ്റുമുയർത്തി മൃദംഗമേളം പ്രപഞ്ചനർത്തകി നൃത്തം വെയ്പൂ നിനക്കു വേണ്ടി ഹാ നിനക്കു വേണ്ടി നൃത്തം കണ്ടു മയങ്ങിയിരിക്കും നീയറിയാതെ നിഴലിലൊളിച്ചു പതുങ്ങി വരുന്നൂ കൊലയാളികൾ ചാരേ വില്ലു കുലച്ചു ശരം തൊടുത്തു വില്ലൻ മലവേടൻ വിഷം പുരട്ടിയ വില്ലാളികളുടെ ശരം തറയ്ക്കും മുൻപേ തകർന്നു താഴെ കാതരഹൃദയം തളർന്നു വീഴും മുൻപേ പറന്നു പോവുക പോവുക പോവുക പറന്നു പോവുക നീ വേഗം പറന്നു പോവുക നീ (രാജഹംസമേ...) |