വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ഇളയരാജ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 07 2014 07:30:38.
രാഗം മുളച്ചുണർന്നു എന്മോഹത്തിലെ ഉൾദാഹങ്ങളിൽ നാദവും താളവും രൂപവും ഭാവവും ചേലിൽ ഇണങ്ങിനിന്നു (രാഗം മുളച്ചുണർന്നു...) സ്വർണ്ണത്തിൻ വർണ്ണംപോൽ ജ്വലിക്കും നിന്നംഗങ്ങൾ പകരട്ടെ ആനന്ദമധുനിർത്ധരി മകരന്ദം ഞാനുണ്ടു മയക്കത്തിൽ ലയിക്കുന്ന പൊൻവണ്ടുപോലുള്ളം നിറയട്ടിനി (സ്വർണ്ണത്തിൻ...) മാദകമാം വേളകളെ നാം പുണർന്നും ചൂടണിഞ്ഞും ദേഹം തുടിച്ചുണർന്നു... (രാഗം മുളച്ചുണർന്നു...) പൂമഞ്ജുചുണ്ടത്തു ഞാൻ തന്ന മുത്തങ്ങൾ കാവടിയാടട്ടെ നാണത്തിനാൽ പൂർണ്ണേന്ദുരാത്രിയിൽ നീ തന്ന കുളിരിന്നു മഞ്ചത്തിൽ വിരുന്നല്ലോ മലരമ്പിനാൽ (പൂമഞ്ജുചുണ്ടത്തു...) മാറിൽ മുല്ലവല്ലരിയായ് ഏണമിഴി ചേർന്നുവല്ലോ കാമം തിളച്ചുണർന്നു... (രാഗം മുളച്ചുണർന്നു...) - 2 |