ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടി നാത്തൂനേ (സുബൈദ )
This page was generated on May 13, 2024, 11:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,എൽ ആർ അഞ്ജലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അംബിക സുകുമാരൻ ,നിലമ്പൂർ ആയിഷ
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2018 16:29:57.

ഒരുകുടുക്കാ...
ഒരുകുടുക്ക പൊന്നുതരാം പൊന്നാലുള്ളൊരു മിന്നുതരാം
ആയിരം മിസ്കാനു വേറെതരാംഅന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ?

ഒരുകുടുക്കാ പൊന്നുവേണ്ടാ പൊന്നാലുള്ളൊരു മിന്നും വേണ്ടാ
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ കാനേത്തു ചെയ്താല്‍ പെണ്ണുതരാം
ഒരുകുടുക്ക.....

കാണാന്‍ ചേലുള്ള കല്യാണക്കാരനു
കൈതപ്പൂപോലുള്ള പെണ്ണുണ്ടോ?
മുത്തിലും മുത്തായ മുന്തിയ മാരനു
തത്തമ്മപോലുള്ള പെണ്ണുണ്ടോ?
ഒരുകുടുക്ക.....

പൈങ്കിളിപോലുള്ള പെണ്ണാണ് ഇവള്‍
അമ്പിളിപോലുള്ള കണ്ണാണ്
തക്കാരപ്പന്തലില്‍ നിക്കാഹുചെയ്താല്‍
തത്തമ്മപ്പെണ്ണിനെ കൊണ്ടുതരാം
ഒരുകുടുക്ക.....

പെണ്ണുതരാമോ പൊന്നുതരാം....
പെണ്ണുതരാമോ പൊന്നുതരാം....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts