വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:43.
ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂമിഴികളിലുമ്മ അമ്മയ്ക്കു മാറത്ത് തൂമുത്തു നീ അച്ഛന്റെ മോഹത്തിന് പൂമൊട്ട് ഉണ്ണിപ്പൂങ്കവിളിലൊരുമ്മ..... അമ്പാടി മണിപ്പൈതല്‍ വിരുന്നു വന്നു ഇന്ന് പഞ്ചാര പാലമൃത് പകര്‍ന്നു തന്നു അമ്പിളി കിളിക്കുഞ്ഞ് പറന്നു വന്നു താഴെ അമ്മാനക്കളിപ്പന്തിതാരെറിഞ്ഞു ആ..ആ...ആ...ആ.... (ഉണ്ണിപ്പൂങ്കവിളിലൊരുമ്മ....) താഴമ്പൂ മെനെഞ്ഞൊരു തടുക്ക് വെയ്ക്കും ഉണ്ണി താമരപ്പട്ടുടുത്തു പടിഞ്ഞിരിയ്ക്കും തച്ചോളിക്കഥ പാടിയുടുക്ക് കൊട്ടും പെരുന്തച്ചന്റെ കഥ കേട്ട് കരഞ്ഞുറങ്ങും ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂമിഴികളിലുമ്മ അമ്മയ്ക്കു മാറത്ത് തൂമുത്തു നീ അച്ഛന്റെ മോഹത്തിന് പൂമൊട്ട് ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂമിഴികളിലുമ്മ |