വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശ്രീപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:39.
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു മണിമേഘപ്പൂമാലകൾ മലർചൊരിയുന്നു ചക്രവാളസീമയിൽ സന്ധ്യതീർക്കും വേദിയിൽ നക്ഷത്രക്കതിരുകളായാടിയെങ്കിൽ നാം ആടിയെങ്കിൽ (മഴവില്ലാൽ...) ആകാശംപോലുമെനിക്കതിരുകളല്ലാ അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ നരകംപോലും സ്വർഗ്ഗം ഏതുനാടും സ്വന്തം ഹൃദയഗാന ഗന്ധർവൻ കൂടെയുണ്ടെങ്കിൽ (മഴവില്ലാൽ...) ധൂമകേതു വന്നാലും ഭയമെനിക്കില്ല അലിഞ്ഞു ചേരുമ്പോൾ നിന്നിൽ അലിഞ്ഞു ചേരുമ്പോൾ ഉയരും പ്രേമവാനിൽ മോഹഗാനം പാടി മധുരരാഗ വീണമീട്ടാൻ മദനനുണ്ടെങ്കിൽ (മഴവില്ലാൽ...) |