വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | മെഹബൂബ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:42.
നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല നഞ്ചു വാങ്ങി തിന്നാന്‍ പോലും നയാപ്പൈസ്സയില്ല (നയാപ്പൈസ്സയില്ല . . .) കടം വാങ്ങുവാന്‍ ആളില്ല പണയം വെയ്ക്കാന്‍ പൊന്നില്ല (൨) കണ്മണി നിന്നെ കാണും നേരം കരളില്‍ കടന്നല് കുത്തുന്നു (൨) (നയാപ്പൈസ്സയില്ല . . .) കാലിയടിച്ചൊരു വയറാണ് കണ്ടേടത്തു കിടപ്പാണ് (൨) തൊള്ളതുറക്കണ പെഴ്സേ ഞമ്മടെ പള്ള വിശന്നു നടപ്പാണ് (൨) (നയാപ്പൈസ്സയില്ല . . .) ശകുനപ്പിഴയുടെ ദിനമാണ് ഒരു ശനിയനെ കണ്ടതിന് ഫലമാണ് (൨) കണ്ടാല്‍ ആളുകള്‍ ഓടി ഒളിക്കണു കരളേ ബല്ലാത്ത ദിനം ആണ് (൨) നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല നയാപ്പൈസ്സയില്ല പെണ്ണേ നയാപ്പൈസ്സയില്ല |