കണ്ണിനു കണ്ണിനു (കുടുംബിനി )
This page was generated on May 12, 2024, 9:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍സീറോ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:40.
 
കണ്ണിനു കണ്ണിനെ
കരളിനു കരളിനെ
തമ്മില്‍ അകറ്റി നീ
കനിവറ്റ ലോകമേ
(കണ്ണിനു)

ഒരു വയറ്റില്‍ പിറന്നോരേ
ഒരു പായിലുറങ്ങിയോരേ
ഒരു നാളും ഇണങ്ങാതെ
വേര്‍പിരിച്ചു - വിധി
വേര്‍പിരിച്ചു
(കണ്ണിനു)

പാവന ബന്ധങ്ങള്‍
വെട്ടി മുറിക്കുവാന്‍
പായുന്ന കാലമേ - നിന്നെ
ആര്‍ക്കും ചെറുക്കുവാന്‍
ആവില്ല ദൈവത്തിന്‍
ആ‍ജ്ഞ നടക്കുക തന്നെ
(കണ്ണിനു)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts