ധർമ്മസമരം വിജയിച്ചു (തെമ്മാടി വേലപ്പന്‍ )
This page was generated on May 17, 2024, 7:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ബഹദൂർ ,പട്ടം സദൻ ,ജോസ് പ്രകാശ് ,പറവൂര്‍ ഭരതന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:07.
ധര്‍മ്മസമരം വിജയിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു
(ധര്‍മ്മസമരം.....)
നന്മയുടെ ആ ജന്മവൈരികളെയെതിര്‍ത്ത്
നമ്മളൊരു ചിരിത്രം സൃഷ്ടിച്ചു ഇവിടെ
നമ്മളൊരു വിപ്ലവം സൃഷ്ടിച്ചു
(നന്മയുടെയാ....)
ധര്‍മ്മസമരം വിജയിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

ആയിരമായിരമിരുമ്പു കൈകളൊ-
രാതുരക്ഷേത്രം പണിവൂ
ആതുരക്ഷേത്രം പണിവൂ
ഇവിടെയൊരാശാകേന്ദ്രം പണിവൂ
ഇവിടെയൊരാശാകേന്ദ്രം പണിവൂ
മാറുന്ന നാടിന്റെ നിര്‍മ്മാണപ്രക്രിയയില്‍
ആദ്യത്തെ അഷ്ടബന്ധശിലയാകും
മാറുന്ന നാടിന്റെ നിര്‍മ്മാണപ്രക്രിയയില്‍
ആദ്യത്തെ അഷ്ടബന്ധശിലയാകും ഇത്
രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും
ഇത് രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും

ധര്‍മ്മസമരം വിജയിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

ആ അശ്വമേധത്തിന്‍ വീഥിയില്‍ എതിര്‍നില്‍ക്കും
കാപാലികന്മാര്‍ക്കെതിരെ
കാപാലികന്മാര്‍ക്കെതിരെ
കലിയുഗ രാവണന്മാര്‍ക്കെതിരെ
കലിയുഗ രാവണന്മാര്‍ക്കെതിരെ
നാട്ടിലെ മാളികവീടര്‍ക്കെതിരെ
ശ്രീരാമബാണവര്‍ഷം തുടരേണം...
(നാട്ടിലെ മാളികവീടര്‍.......)
നമ്മള്‍ ഈ രാമബാണവര്‍ഷം തുടരേണം...
നമ്മള്‍ ഈ രാമബാണവര്‍ഷം തുടരേണം... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts