വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | സി ഒ ആന്റോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | തിക്കുറിശ്ശി സുകുമാരൻ നായർ ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:39.
വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനീ പതിയെ കൂപ്പും നിന് കരതാരുകള്‍ പതിയുവതെല്ലാം സഫലം കടമകള്‍ ചെയ്വാന് അര്‍പ്പിച്ചൊരു നിന് കമനീ ജന്മം വിമലം (വീടിനു) പകലിരവെല്ലാം പണി ചെയ്താലും പരിഭവമില്ല പകയില്ല പരിസേവനമാം പരിമളമോലും പനിനീര് പുഷ്പം നിന് ഹൃദയം (വീടിനു) തന് സുഖമെല്ലാം അന്യര്‍ക്കായി ത്യാഗം ചെയ്യും മനസ്വിനി മാനിനിമാരുടെ വംശത്തിനു നീ മാതൃകയല്ലോ കുടുംബിനി (വീടിനു) |