വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | വസന്ത |
അഭിനേതാക്കള്‍ | വിൻസന്റ് ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 27 2012 04:04:06.
വസന്തം നിന്നോടു പിണങ്ങി -അതിന് സുഗന്ധം നിന് ചുണ്ടില്‍ ഒതുങ്ങി വര്‍ണ്ണരാജിതന്‍ ഇന്ദ്രധനുസ്സുകള് കണ്ണിലും കവിളിലും തിളങ്ങി (വസന്തം...) പനിനീര് പൂവിനി വിടരേണ്ട -നിന് പവിഴാധരമെന്നരികിലില്ലേ? പളുങ്കുനീര്മണി ചിരിക്കേണ്ട -നിന് പരിഭവ പാലരുവിപ്പാട്ടില്ലെ? പാലരുവിപ്പാട്ടില്ലെ? (വസന്തം...) തളിര്പൂങ്കാറ്റിനി അണയേണ്ട നിന് നിറമാലകളെന് ഉടലിലില്ലേ? ഉദയപൂങ്കുല ചുവക്കേണ്ട - നിന് കവിളിലെ പൊന്നശോകച്ചുവപ്പില്ലേ? പൊന്നശോകച്ചുവപ്പില്ലേ? (വസന്തം...) |