വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ദര്‍ബാരി കാനഡ |
അഭിനേതാക്കള്‍ | വിൻസന്റ് ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 12 2013 05:15:13.
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്ക്കിനാവിന് പനിനീര്‍മഴയില്‍ പണ്ടു നിന് മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... രജതരേഖകള്‍ നിഴലുകള്‍ പാകി രജനീഗന്ധികള്‍ പുഞ്ചിരി തൂകി ഈ നിലാവിന് നീല ഞൊറികളില് ഓമനേ നിന് പാവാടയിളകി കൊഴിഞ്ഞദിനത്തിന് ഇതളുകള്‍ പോലെ അകന്നുവോ നിന് പൂമ്പട്ടു തിരകള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........ തരളരശ്മികള്‍ തന്ത്രികളായി തഴുകീ കാറ്റല കവിതകളായി ഈ നിശീഥം പാടും വരികളില്‍ ഓമനേ നിന് ശാലീന നാദം അടര്‍ന്ന കിനാവിന് തളിരുകള്‍ പോലെ അകന്നുവോ നിന് പൊന്‍ ചിലമ്പൊലികള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു......... |