സുരഭീമാസ വിലാസം (വഴിവിളക്ക്)
This page was generated on May 15, 2024, 3:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,ആലപ്പി ജയശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:52.

ഹരിഹി ഓം
അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്യുജം
ഹോതാരം രത്നധാതമം
ഹരിഹി ഓം ഋഷേത്വ ഊർജ്ജേ ത്വ

സുരഭീമാസവിലാസത്താലെ
സുന്ദരിയായ വനാന്തം
(സുരഭീമാസ.....)
കലികകളാൽ അണിമലരുകളാൽ
നവകാവ്യം തീർത്ത വസന്തം
(കലികകളാൽ....)
മധുകര മൃദുരവ മുരളിക കേൾക്കേ
മധുകര മൃദുരവ മുരളിക കേൾക്കേ
മധുരിതമായ ഹൃദന്തം
സുരഭീമാസവിലാസത്താലെ
സുന്ദരിയായ വനാന്തം

അകലെക്കെറിയുക ഗന്ധം
അരുളുക നിൻ പരബന്ധം
(അകലെ.....)
ദേവയാനിയെ മാറോടണയ്ക്കുക
ജീവിതേശ്വരാ ദേവാ
ജീവിതേശ്വരാ ദേവാ

മനസ്സിൻ രാഗചാപല്യം കെടുക്കുന്നു സ്വബുദ്ധിയെ
കർത്തവ്യങ്ങൾ വിലക്കുന്നു ഭദ്രേ നീ മാപ്പുനൽകുക

മധുരമീ അനുരാഗലഹരി
മനമിതിൻ ചാപല്യമോ
(മധുരമീ....)
അനഘമീ മകരന്ദ മാധുരി
വെറുമൊരു ദൌര്ഭല്ല്യമോ
(അനഘമീ....)
മതി മതി നിൻ ശാപഗോഷ്ടികൾ
മധുര ദർശനം വരിക നീ
(മതി മതി.....)
മാകന്ദ സുരഭില വനിയിതിൽ
ആനന്ദലീലകളാടിടാം
ആനന്ദലീലകളാടിടാം....
പാടിടാം... പാടിടാം.....
ആടിടാം... ആടിടാം

ഞാനറിയതെന്റെ ജീവനിന്നൊരു
വീണകംബിയായ് മുറുകുന്നു
മുറുകട്ടേ നിന് മാനസമാകെ
മദകര സംഗീതം ഒഴുകട്ടെ
ഒഴുകട്ടെ.. ഒഴുകട്ടെ..
ഓമലാളും ഞാനും അതില്
മുഴുകട്ടെ.. മുഴുകട്ടെ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts