വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശ്യാം |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | വാണി ജയറാം ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 01 2015 07:00:19.
നായകാ.. പാലകാ.. മനുജസ്നേഹ ഗായകാ.. (2) അക്ഷരമാലയിൽ ഉണരുന്നു വിദ്യാലോകമതത്ഭുതമേ അവിടേയ്ക്കായ് നാമണയുന്നു അറിയുന്നോരുമിതരുളുന്നൂ പാരായ പാരിൽ സുഗന്ധം വിതറുന്ന പാരിജാതം നീ (നായകാ..) തിരുസന്നിധിയിൽ.. തവപദമുള്ളിൽ.. തെളിയുവാൻ പാടിടാം മനോരഥം (2) കനിയണേ നീ ചൊരിയണേ നീ അറിവിൻ പൊരുളേ കൃപാമൃതം (2) അറിവും നീ പൊരുളും നീ അലിവും നീയെന്നറിയുന്നു (2) (നായകാ....) |