വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 05 2013 11:06:12.
നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാന്‍ എത്രജന്മങ്ങളലഞ്ഞൂ! നിദ്രയില്‍ മധുരസ്വപ്നം പോലെ മറ്റൊരു ജന്മമണഞ്ഞൂ ശാരദേന്ദു ശരറാന്തല്‍ കൊളുത്തിയ ശാരോണ്‍ താഴ്വരയില്‍ ഇടയപ്പെണ്‍കൊടി നിന്നെത്തേടി ഇതുവഴിവീണ്ടും വരുന്നു ഞാന്‍ രാഗദൂതിന്നരയന്നമണഞ്ഞൊരു രാജാങ്കണവനിയില്‍ മധുരദര്‍ശനേ നീ സ്വയംവരവധുവായ് വന്നെതിരേല്‍ക്കൂ! |