വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:30.
രതിദേവതാ ശില്പ്പമേ രംഗമണ്ഡപരോമാഞ്ചമേ അജന്താ ഗുഹയിലെ സംഗീതമേ അമ്പലച്ചുവരിലെ ശൃംഗാരമേ ആ........ മന്വന്തരങ്ങളെ മടിയില്‍ വളര്‍ത്തിയ മന്ത്രവാദിനികള്‍ സംസ്കാരത്തിന്നഴികളുയര്ത്തിയ സിന്ധുഗംഗാ നദികള്‍ അവരുടെ ഗാനങ്ങള്‍ കേട്ടുവളര്ന്നോ- രഹല്യയല്ലേ നീ........? കവിയുട്എ ദാഹം രൂപമായി കല്ലില്‍ തുളുമ്പും ഗാനമായി രതിദേവതാശില്പമേ.... മന്ത്രോച്ചാരണ യമുനയില്‍ നീന്തിയ സന്ധ്യാദേവതകള് വേദപുരാണ പടവുകള്‍ താണ്ടിയ ദേവര്ഷീ ഹൃദയങ്ങള്‍ |