വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 15 2012 05:50:57.
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.. മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ... പാപത്തിൻ കഥകൾ രചിച്ചൊരെൻ കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2) അമ്പലപ്പൂപോൽ വിശുദ്ധമാം അധരം ചുംബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുംബിച്ചുലയ്‌ക്കുകില്ല.. ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ വാടിയ നിർമ്മാല്യം ഞാൻ... ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ നിന്റെ കൊട്ടാരം പരിചാരകൻ... (2) കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ തപസ്സുചെയ്യും നിൻ സേവകൻ.. (2) പാടാത്ത ഭക്തിഗീതമല്ലേ നീ ഇടറിയ സ്വരധാര ഞാൻ... |