വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ ,ആലപ്പി ജയശ്രീ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:58.
കണ്ണിനു കറുപ്പു കൂടി കവിളിനു ചുവപ്പു കൂടി ചെഞ്ചൊടിത്തളിരിനു മദം കൂട്ടും നിന് പുഞ്ചിരിക്കഴകു കൂടി - പൂവമ്പിനിതളുകൂടി. (കണ്ണിനു) ആദ്യദര്‍ശനത്തില്‍, അഭിനിവേശങ്ങളില്‍ അല്ലിച്ചിറകുകള് മുളച്ചൂ അസ്ഥികള്‍ക്കുള്ളിലെ ആവേശങ്ങളില്‍ മറ്റൊരു ദാഹം കിതച്ചൂ. മനസ്സൊരു പൊന്കതിര്മണ്ഡപമായി മോഹങ്ങള്‍ വിവാഹിതരായി (കണ്ണിനു) ആദ്യചുംബനത്തില്‍ സ്വപ്നപുഷ്പങ്ങളില് അഗ്നിശലഭങ്ങള്‍ പറന്നൂ ആയിരമായിരം രോമാഞ്ചങ്ങളില്‍ സ്ത്രീയുടെ ഗന്ധം കലര്‍ന്നൂ മനസ്സൊരു സംഗമമന്ദിരമായി മോഹങ്ങള്‍ ലജ്ജിതരായി (കണ്ണിനു) |