വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 05 2017 02:52:39.
കാറ്റു ചെന്നു കളേബരം തഴുകി കാര്‍ത്തികപ്പൂക്കളുറങ്ങി - മൂകമെന് പാട്ടു ചെന്നു മനസ്സു തലോടി പ്രേമഗൌതമനുറങ്ങി നിശബ്ദത പോലും നെടുവീര്‍പ്പടക്കുമാ നിദ്രതന്‍ ദിവ്യമാം മണ്ഡപത്തില്‍ എന്റെ ഹൃദയത്തുടിപ്പുകള്‍ മാത്ര- മിന്നെന്തിനു വാചാലമായി! - അപ്പോള്‍ എന്തിനു വാചാലമായി! എങ്ങിനെയെങ്ങിനെയൊതുക്കും ഞാന്‍ എന്നിലെ മദം പൊട്ടും അഭിനിവേശം! സ്വപ്നങ്ങള്‍ കുൂടിയും ചുമര്ച്ചിത്രമെഴുതാതെ നില്ക്കുമാ സുഷുപ്തിതന്‍ നീലിമയില്‍ എന്റെ ഹൃദയത്തിരിത്തുമ്പില് മാത്ര- മിന്നെന്തിനീ ജ്വാലകള്‍ പൂത്തു!-അപ്പോള്‍ എന്തിനീ ജ്വാലകള്‍ പൂത്തു! എങ്ങിനെയെങ്ങിനെ മറയ്ക്കും ഞാന്‍ എന്നിലെ ജ്വലിക്കുമീ അഭിനിവേശം! |