വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 25 2020 07:04:23.
നീലക്കണ്ണുകളോ ദിനാന്തമധുരസ്വപ്നങ്ങള്‍ തന് ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും നൈവേദ്യ പുഷ്പങ്ങളോ? കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശില്‍പ്പം ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ.... സന്ദേശകാവ്യങ്ങളോ? തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ ഞാൻ ഈ ചിത്രത്തൂണിലെ പ്രതിമ പോലെ മാറിൽ ഒട്ടിപ്പിടിച്ചേനേ ഞാൻ മുന്നില്‍ മൃഗാംഗബിംബം മുഖം പാതി മൂടിയ സ്വര്‍ണ്ണമേഘത്തുകില്‍ ഞൊറിത്തുമ്പില് ചെഞ്ചൊടികൊണ്ടൊരു നക്ഷത്ര ചിഹ്നത്തിന് ചിത്രം വരച്ചേനെ ഞാന്‍ ചിത്രം വരച്ചേനെ മോഹം മനസ്സിനുള്ളില്‍ സ്വരപ്പെടുത്തുന്നൊരീ മൌനസംഗീതത്തിന് ചിറകൊതുക്കീ മറ്റൊരാള്‍ മീട്ടാത്ത മാണിക്യവീണയായ് മടിയില്‍ക്കിടന്നേനേ ഞാന്‍ മടിയില്‍ക്കിടന്നേനേ |