വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 31 2023 12:30:25.
താരുണ്യത്തിന് പുഷ്പകിരീടം താഴികക്കുടം - തങ്കത്താഴികക്കുടം ഞാനവളെക്കണ്ടു - കണ്മിന്നലെന്നില് കൊണ്ടു ആ കന്നല്‍മിഴി എന്നില്‍ പൂത്ത കാമപ്പൂവുകള്‍ കണ്ടു (താരുണ്യത്തിന്) കാറ്റിലാടും ഡാഫോഡില്‍ - അവള് പൂത്തുനില്ക്കും ഗോള്‍ഡന്‍ ഹില്‍ (കാറ്റിലാടും) ഒരുപൂവെങ്കിലും നുള്ളാന്‍- ഒരു കണമെങ്കിലും നുകരാന്‍ ഓടി വന്നല്ലോ - ഞാന്‍ ഓടി വന്നല്ലോ കം സെപ്റ്റംബെര്‍ ഐ ലവ് റ്റു റിമെംബെര്‍ (താരുണ്യത്തിന്....) കൂട്ടു തെറ്റിയ നക്ഷത്രം - അവള് കാറ്റിലൊഴുകും സംഗീതം (കൂട്ടു തെറ്റിയ) ഒരു കതിരെങ്കിലും പുണരാന്‍ ഒരു സ്വരമെങ്കിലും നുകരാന്‍ തേടിവന്നല്ലോ ഞാന്‍ തേടിവന്നല്ലോ കം സെപ്റ്റംബെര്‍ ഐ ലവ് റ്റു റിമെംബെര്‍ (താരുണ്യത്തിന്...) |