വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് ,ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 24 2012 15:25:43.
പുഷ്പങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ സ്വപ്നങ്ങൾ ജീവനിലെ പൂക്കളങ്ങൾ മാനത്തും മണ്ണിലും മിന്നിത്തിളങ്ങുന്ന പ്രാണന്റെ രോമാഞ്ചനൂപുരങ്ങൾ (പുഷ്പങ്ങൾ...) പ്രണയാർദ്ര മധുവൂറും പ്രമദ പ്രസൂനങ്ങൾ ഉണർന്നു നിന്നാജ്ഞയാലകതളിരിൽ വളരുകയായെന്റെ ഭാവന വാനമായ് തെളിയുകയായ് തിരുവാതിരയും (പുഷ്പങ്ങൾ...) പിരിഞ്ഞുപോയാലുമെന്റെ കരൾത്തുടിപ്പിൽ പ്രിയമേറും നിന്നോർമ്മയിലലിഞ്ഞുചേരും തെളിനീലവാനിലെ മണിമുത്തുതാരവും കുളിരലപ്പൂക്കളും വിരിയുവോളം (പുഷ്പങ്ങൾ...) |