വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 15 2023 15:51:28.
മല്ലികപ്പൂവിന് മധുരഗന്ധം... മന്ദസ്മിതം പോലുമൊരുവസന്തം മല്ലികപ്പൂവിന് മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം മാലാഖകളുടെ മാലാഖ നീ മമഭാവനയുടെ ചാരുത നീ എന്മനോരാജ്യത്തിൽ സിംഹാസനത്തില്‍ ഏകാന്തസ്വപ്നമായ് വന്നൂ സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍ സംഗീതമാലചൊരിഞ്ഞൂ നീയെന്ന മോഹനരാഗമില്ലെങ്കില്‍ ഞാന്‍ നിശ്ശബ്ദവീണയായേനേ...... മല്ലികപ്പൂവിന് മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ സ്വര്‍ണ്ണപതംഗങ്ങളാക്കി പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന് നിത്യപുഷ്പാഞ്ജലി ചാര്‍ത്തി നീയെന്ന സങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍ നിശ്ചലശില്‍പ്പമായേനേ..... മല്ലികപ്പൂവിന് മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം |