വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിധുബാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:28.
പ്രിയേ...... പ്രിയേ നിന് ഹൃദയമൊരു പിയാനോ അമൃതനിഷ്യന്ദിയാം അതിലുയരുന്നതൊരപൂര്‍വരാഗം അപൂര്‍വരാഗം അപൂര്‍വരാഗം... ഉറങ്ങും എന്‍ വികാരഫണങ്ങളെ ഉണര്‍ത്തും ഉന്മാദം അന്തരവയവ ധമനികളില്‍ അഗ്നികൊളുത്തുമൊരുന്മാദം നിന്റെശബ്ദങ്ങളില്‍ ജ്വലിക്കും... എന്റെമൌനങ്ങളില്‍ വിശ്രമിക്കും ഓഹോഹൊഹോ....ഓഹോ ഓഹോ...(3) പ്രിയേ........ തുടിയ്ക്കും എന്റെ നിശാസദനങ്ങളില്‍ അതിന്റെയാവേശം സ്വപ്നസുരഭില നിദ്രകളില്‍ സ്വര്‍ഗ്ഗസുഖംതരും ആവേശം നിന്റെദാഹങ്ങളില്‍ ജ്വലിക്കും... എന്റെമോഹങ്ങളില്‍ വിശ്രമിക്കും ഓഹോഹൊഹോ....ഓഹോ.. ഓഹോ..(3) പ്രിയേ........ |