താരകേശ്വരി (പട്ടാഭിഷേകം )
This page was generated on May 16, 2024, 4:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഉഷാനന്ദിനി
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2018 16:09:03.

താരകേശ്വരി നീ
തങ്കവിഗ്രഹം നീ
എന്റെ മനസ്സാം താമര മലരിന്‍
പുഞ്ചിരിയായ മഹാലക്ഷ്മി നീ
താരകേശ്വരി നീ.. ആ.. ആ..

ചിത്രലേഖ നീ എന്‍ സ്വപ്നവീഥികള്‍
ചിത്രാഞ്ജലികളാല്‍ അലങ്കരിക്കൂ
രത്നസുമങ്ങള്‍ വിടര്‍ന്നുകൊഴിയുമാ
പത്മാധരം കൊണ്ട്‌ സല്‍ക്കരിക്കൂ (2)
ആ..ആ..ആ.. (താരകേശ്വരീ നീ..)

കാന്തിമതീ കാന്തിമതീ നീ
എന്‍ ജീവകാമനാ കാന്തപ്രസരമായ്‌ ഒഴുകിവരൂ
കല്‍പതരുക്കള്‍ വളര്‍ന്നു വിലസുമെന്‍
കല്‍പനവാടിയില്‍ നീ പടരൂ (2)
ആ..ആ.. (താരകേശ്വരീ നീ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts