വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ ,പി മാധുരി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 15 2023 16:00:43.
സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍ പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു എന്റെ മംഗള ശീതള മാല ചാര്‍ത്താന്‍ ഭവാന് മത്സരക്കളരിയില്‍ ജയിച്ചുവന്നു ഇന്നെന്റെ ചിത്രഹര്‍മ്മ്യ പൂമുഖത്തിരുന്നൊരീ ഇന്ദ്രചാപം കുലച്ചൂ അങ്ങുവ- ന്നിന്ദ്രചാപം കുലച്ചൂ ആ വില്ലിന് സ്വര്‍ണ്ണഞാണില്‍ തൊടുക്കാന്‍ നീ നിന്റെ പൂവമ്പു തരുമോ ഭൂമിപുത്രീ? ആര്യപുത്രാ വരൂ.. എന്റെ അര്‍ഘ്യപാദ്യാദികള്‍ സ്വീകരിക്കൂ... ഓ...ഓ...... സ്വപ്നലേഖേ...... മേലാകെ പൂത്തുപൂത്തു ഞാന്‍ തന്നെയൊരു വന- മാലയായ് മാറിയാലോ -താമര മാലയായ് മാറിയാലോ? ആമാല മാറിലിട്ടു നടക്കും ഞാനെന്റെ രോമാഞ്ചമാകും രാജപുത്രീ ആര്യപുത്രാ വരൂ .... എന്റെ അന്തഃപുരം ഭാവാനലങ്കരിക്കൂ ഓ...ഓ...... സ്വപ്നലേഖേ...... |