വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല ,പി സുശീല ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:43.
Added by ജിജാ സുബ്രഹ്മണ്യൻ on June 5, 2010 സ്വർണ്ണഖനികളുടെ സ്വർഗ്ഗഭൂമിയുടെ സുൽത്താനേ നമസ്തേ നമസ്തേ നമസ്തേ സ്വപ്നഖനികളുടെ പുഷ്പവതികളുടെ സുൽത്താനേ നമസ്തേ നമസ്തേ നമസ്തേ അത്തറിൽ മുങ്ങി മുടിയുലമ്പി വരും ഉല്പലാക്ഷികളേ നോക്കൂ മദനോത്സവങ്ങളിലെ മത്സരങ്ങളിലെ അപ്സരസ്സുകളേ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ മുന്തിരിവള്ളികൾ കൊണ്ടൊരു ചിത്രം വരയ്ക്കൂ ഇവിടെ ഇവിടെ ഇവിടെ വരയ്ക്കൂ ഇലക്കുട ചൂടും മലയാളത്തിലെ ഇളനീർപ്പൊൻ കുടങ്ങൾ ഞങ്ങൾ ഇളനീർപ്പൊൻ കുടങ്ങൾ ഞങ്ങൾ സ്വീകരിക്കൂ ഈ ഇളനീർ സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കീന്തപ്പനമ്പഴം നൽകൂ (സ്വർണ്ണ.....) കന്മദം കവിളിലിട്ടൊരു ഉന്മദാംഗികളേ നോക്കൂ അർദ്ധനഗ്നകളേ നൃത്തലോലകളേ അത്ഭുതാംഗനകളേ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ തങ്കലയങ്ങളിൽ ഞങ്ങളെ ഒന്നു മയക്കൂ തിരുവാതിരകൾ കുളിരിൽ മുക്കിയ ധനുമാസ പുഷ്പങ്ങൾ ഞങ്ങൾ ധനുമാസപുഷ്പങ്ങൾ സ്വീകരിക്കൂ പാതിരാപ്പൂവിതു സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കില്ലാത്ത തൊക്കെയും നൽകൂ (സ്വർണ്ണ...) |