വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:38.
മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം അവന്നു ചൂടാന്‍ പൂവുകള്‍ നല്കി പ്രപഞ്ച ശില്പി അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ച ശില്പി പൂക്കളവൻ ചൂടിയെറിഞ്ഞു പുലരികളൂതിയണച്ചു അവന്റെ ദാഹം,ഘാതകദാഹം അവന്റെ ചരിത്രം സംസ്കാരം, സംസ്കാരം (മൃഗം) അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ച ശില്പി അവന്നു സഖിയായ് സ്ത്രീയെ തീത്തു പ്രപഞ്ച ശില്പി ഭൂമിയവന് വെട്ടിമുറിച്ചു പുല്കി സ്ത്രീയെ ഞെരിച്ചു അവനു കാമം ക്രൂരവിനോദം അവന്റെ കഥയാണിതിഹാസം (മൃഗം) |