ഒന്നിച്ചു കളിച്ചു വളർന്നു (ഉര്‍വ്വശി ഭാരതി )
This page was generated on May 15, 2024, 1:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:37.
 
ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉമ്മര്‍കാക്ക - നിങ്ങള്‍
ഇന്നിപ്പം എന്നെ മറന്നതു് നന്നല്ലപ്പാ
ഏയെട്ടു വയസ്സിലു് നമ്മളു് മാവിന്‍ മൂട്ടീലു്
ഏഴുനില മാളികവച്ചു മണ്ണുകൂട്ടി
എല്ലാരും നോക്കിയിരിക്കണ നേരത്തന്നു് - എന്നെ
കല്യാണം ശെയ്ത കണക്കിനു് കൊണ്ടു വന്നു്
(ഒന്നിച്ചു)

വെള്ളാരം കല്ലു് പെറുക്കിക്കുറുമാ വച്ചു്
വെണ്മണലു് തെള്ളിയെടുത്തു് പുട്ടുവച്ചു്
വെള്ളയ്ക്കാ തല്ലിയരച്ചു് ചാറെടുത്തു
വെള്ളത്തിലൊഴിച്ചു കലക്കി ചായ ചേര്‍ത്തു
കടലാസു് തെറുത്തു് കൊളുത്തി ബീഡി തന്നു് - നിങ്ങള്‍
കടലില്‍ വല വീശാന്‍ പോണതു് നോക്കി നിന്നു്
(ഒന്നിച്ചു)

ഒരു നാളില്‍ പെറ്റുകിടക്കണം എന്നുരച്ചു് - നിങ്ങള്‍
ഉറുമാലു് പിണച്ചു് കയ്യും കാലും വച്ചു്
ഉമ്മായെ ബാപ്പാ തല്ലണ ജാഡ ചൊല്ലി - നിങ്ങളു്
അമ്മിഞ്ഞ മോനു് കൊടെന്നു് എന്നെത്തല്ലി
അടിപെട്ട നൊമ്പരമേറ്റു് ഞാന്‍ കരഞ്ഞു്
അതു കേട്ടു് ഉമ്മാ വന്നു പഴി പറഞ്ഞു്
പല നാളു് പറന്നു കടന്നു് നിങ്ങളിന്നു് - കൊച്ചു
പാത്തുമ്മേയറിയില്ലെന്ന കാലം വന്നു്
(ഒന്നിച്ചു)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts