വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുധിർ ,നന്ദിത ബോസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:35.
നീ വരൂ കാവ്യദേവതേ(2) നീലയാമിനി തീരഭൂമിയില്‍(2) നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ വരൂ...(നീ വരൂ) വിജനമീ വിഷാദ ഭൂമിയാകേ നിന് മിഴികളോ പൂക്കളോ വിടര്‍ന്നു നില്പ്പൂ സഖീ? ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ? നീറുമെന്‍ ജീവനില്‍ കുളിരുമായിനി വരൂ വരൂ വരൂ... കിളികളോ കിനാവുകണ്ടു പാടീ നിന് വളകളോ മൈനയോ കരളിന് പൊന്‍വേണുവോ? കവിതേ നിന് ചുണ്ടില്‍ കരിമ്പിന് നീര്‍മുത്തോ? നീറുമെന്‍ ജീവനില്‍ കുളിരുമായിനി വരൂ വരൂ വരൂ... നീവരു കാവ്യ ദേവതേ........... |