ഇന്നത്തെ മോഹന (രാക്കുയിൽ )
This page was generated on May 14, 2024, 6:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംപുകഴേന്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:00.
ഇന്നത്തെ മോഹനസ്വപ്നങ്ങളേ
ഇയ്യാന്‍ പാറ്റകളേ..
മനസ്സിലെ മണ്‍പുറ്റിലിത്ര നാളും
മയങ്ങിക്കിടന്നതെന്തേ.. നിങ്ങള്‍
മയങ്ങിക്കിടന്നതെന്തേ....
(ഇന്നത്തെ...)

പാര്‍വ്വണ ചന്ദ്രികാ കിരണങ്ങളോ
പാതിരാത്തെന്നലിന്‍ പരിമളമോ (പാര്‍വണ)
വിളക്കു കാട്ടി വിളിച്ചുണര്‍ത്തി (2)
വെളിച്ചത്തിന്‍ പൂവനത്തില്‍ ഉയര്‍ത്തുന്നു...
(ഇന്നത്തെ...)

ആനന്ദലഹരിയില്‍ അണയുന്നൂ നിങ്ങള്‍
ചിറകടിച്ചാര്‍ക്കുന്നു പറക്കുന്നൂ (ആനന്ദ)
ഒരു ഞൊടിയാല്‍ പതിക്കുന്നൂ (2)
സ്വയം മരണത്തിന്‍ വിരിമാറില്‍ അടിയുന്നു...
(ഇന്നത്തെ..)

---------------


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts