വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | വിൻസന്റ് ,വിധുബാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:59.
സ്വര്‍ഗ്ഗസാഗരത്തില്‍ നിന്നു സ്വപ്നസാഗരത്തില്‍ വീണ സ്വര്ണ്ണമത്സ്യകന്യകേ നിന്റെ തീരത്തില്‍ നിന്നെന്റെ തീരത്തിലേക്കെന്തു ദൂരം - എന്തു ദൂരം (സ്വര്‍ഗ്ഗ) മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു ലജ്ജയോടെ- നിന് മുഖശ്രീ വിടരും ലജ്ജയോടെ തിരപ്പുറത്തു പൂഞ്ചെതുമ്പല്‍ വിതിര്‍ത്തു വന്നൂ നിന്റെ ചിറകിനുള്ളീല് പൊതിഞ്ഞു പൊതിഞ്ഞു കൊണ്ടുപോന്നു - എന്നെ കൊണ്ടുപോന്നൂ.. (സ്വര്‍ഗ്ഗ) മുത്തിരുന്നൊരു ചിപ്പിയില്‍ നീ നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു മുത്തിരുന്നൊരു ചിപ്പിയില്‍ നീ നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു രത്നമായി എന്നിലെ ചൂടുകൊണ്ടതു രത്നമായി തിരമുറിച്ചു തോണിയിന്നു കടലിലിറക്കും എന്റെ തുറമുഖത്തു തുഴഞ്ഞു പുണര്‍ന്നു കൊണ്ടുപോകും - നിന്നെ കൊണ്ടുപോകും (സ്വര്‍ഗ്ഗ) |