വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഏ പി ഗോപാലന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എൻ ഗോവിന്ദൻകുട്ടി ,വിജയ നിർമ്മല ,രാജശ്രീ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:54.
വയനാടന്‍ കേളൂന്റെ പൊന്നുംകോട്ട പടകാളി നിര്‍മ്മിച്ച പൊന്നുംകോട്ട ഭൂതങ്ങള്‍ കാവലിരിക്കും കോട്ട പൊന്നാപുരം കോട്ട പുതിയ കോട്ട (വയനാടന്‍) പൊന്‍ കോട്ടയില്‍ വാഴും കേളുമൂപ്പന് പല്ലക്കിലേറി വരുന്നുണ്ടേ തായംബകയുണ്ട് തിരയുണ്ട് താലപ്പൊലിയുണ്ട് നൃത്തമുണ്ട് ആനപ്പടകള്‍ അകമ്പടിക്ക് കുതിരപ്പടകള്‍ അകമ്പടിക്ക് കളരിമൂപ്പന്മാര്‍ അകമ്പടിക്ക് കലയുടെ മേളം അകമ്പടിക്ക് കുങ്കുമം ചാര്‍ത്തിയ മാര്തടങ്ങള് ശൃംഗാര കലയുടെ വചനങ്ങള്‍ പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം തളിക്കും പാല്‍ക്കുടമേന്തിയ പൌര്‍ണമികള്‍ സ്വര്‍ണ്ണക്കദളിക്കൂമ്പഴകേറിയ സുഷമാംഗികളുടെ പാദങ്ങള്‍ മാന്തളിര് വയറിലെ മലര്‍ച്ചുഴികള്‍ മന്മഥ കേളീ ഗൃഹങ്ങള്‍ (വയനാടന്‍) |