പൂക്കൾ എനിക്കിഷ്ടമാണു (ശക്തി )
This page was generated on May 16, 2024, 9:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:41.
�pookkalenikkishtamaanu pookkal


പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ -ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും
കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും- ഞങ്ങള്‍
കൂട്ടുകാരായെന്നുമെന്നും താമസിക്കും...
(പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍..)

ഞാറ്റുവേലപ്പെണ്ണുവന്നു മുറ്റമടിക്കും ഇളം
കാറ്റുവന്നു കൈതപ്പൂ മണംതളിക്കും
കൂട്ടിലിരുന്നൊരുനാള്‍ കടിഞ്ഞൂല്‍ കുയിലിനെ
കൂഹൂ കൂഹൂ കൂഹൂ പാടിതൊട്ടിലാട്ടും
ഞങ്ങള്‍ തൊട്ടിലാട്ടും...
(പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍..)

ചിങ്ങമാസപ്പെണ്ണൂവന്നു മുറ്റമടിക്കും മലര്‍
തിങ്കള്‍ വന്നു തെങ്ങിളനീര്‍ തുളച്ചു നല്‍കും
താലവനപ്പന്തലില്‍ കടിഞ്ഞൂല്‍ കുഞ്ഞുമായ്
താലീപീലി താളം തുള്ളിചുവടുവയ്ക്കും
(പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts