വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:34.
ദേവവാഹിനീ തീരഭൂമിയില്‍ ദേവതാരപൂന്തണലില്.. ഇന്ദ്രജാല മഹേന്ദ്രജാല ചന്ദ്രികാങ്കണത്തില്‍... നീവരൂ സഖീ നീവരൂ നിന് കിനാവിന് മധു തരൂ... പുളകപുതുമലര് തോരണം ചാര്‍ത്തിയ പുരുഷവാഹനത്തില്‍... ദേവകുമാരിയായ് നീയുയരുന്നെന്‍ മായാമോഹവീയത്തില്... ഈ ആനന്ദസുഗന്ധോന്മാദം എന്നെ മന്മഥനാക്കി.. നിന്നെ രതിദേവിയാക്കി.... കനകവസന്തപ്പൂമഴപൊഴിയും കല്പനതന് പുളിനം.. സ്വപ്നശലാകകള്‍ പാറിനടക്കും സ്വര്‍ണ്ണരേഖാ നദിതീരം.. ഈ മോഹാന്ധവസന്തോന്മാദം എന്നെ ദുഷ്യന്തനാക്കി.. നിന്നെ ശകുന്തളയാക്കി... |