വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | സുഗതകുമാരി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:29.
താമരപ്പൂവേ താരാട്ടാം താലോലം പാടാം പൂമിഴിതൻ പൂവിതളിൽ ഓമന ഉമ്മതരാം അമ്മ ഓമന ഉമ്മ തരാം ആരീരോ ആരീരോ ആരീരോ ആരീരോ... ആരീരോ ആരീരോ ആരീരോ ആരീരോ... വെള്ളിനിലാവിൻ മാറിൽ ചേ൪ന്നു വെള്ളാമ്പൽപ്പൂക്കളുറങ്ങീ... വിണ്ണിലെ താരമുറങ്ങി എന്റെ കണ്ണേ നീയുമുറങ്ങൂ പൂവുകളാകെയുറങ്ങീ എന്റെ പൂവൊന്നുറങ്ങീലാ കണ്ണിൻ കോണിൽ തിളങ്ങുന്ന കുഞ്ഞേ കണ്ണീരു മാഞ്ഞീലാ ആരീരോ ആരീരോ ആരീരോ ആരീരോ... |