വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:16.
മിഴിയില്ലെങ്കിലും കമലാകാന്തന്റെ അഴകേറും രൂപം കണി കാണ്മൂ കരുണക്കാതലെ ഭഗവാനെ നിന്നെ കരളിൻ കണ്ണിനാൽ കണി കാണ്മൂ (മിഴിയി...) നിരന്ന പീലികൾ നിരനിരയാടും നിറുകയും നീലച്ചികുരവും കുറുനിരകളും കുളുർ നെറ്റി തന്നിൽ തെളിയും കസ്തൂരി തിലകവും (മിഴിയി...) അരയിലെ മഞ്ഞ നിറമാം വസ്ത്രവും അരഞ്ഞാണിൻ മുത്തുമണികളും പദകമലവും നൂപുരങ്ങളും പതിവായ് കാർവർണ്ണാ കണി കാണ്മൂ (മിഴിയി...) |