വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:16.
മനുഷ്യബന്ധങ്ങൾ കടംകഥകൾ മനസ്സിലാകാത്ത ഭാഷയിൽ മന്നിടം കുറിച്ചിട്ട ഗ്രന്ഥങ്ങൾ (മനുഷ്യ...) അരമുറിക്കരിക്കൊത്ത മാനവഹൃദയം അലയാഴിയെക്കാൾ അതിന്നാഴം ആജീവനാന്തം ഒരുമിച്ചു വാണാലും അറിഞ്ഞവരാരാണു പരസ്പരമുലകിൽ (മനുഷ്യ...) പുറമേക്കാണ്മതു പൊയ്മുഖം മാത്രം കരളിൽ പുകയുന്ന കരിമരുന്നറകൾ സത്യത്തിൻ തീപ്പൊരി വീണാൽ മനുഷ്യൻ പൊട്ടിത്തെറിക്കും പൊള്ളി മരിക്കും (മനുഷ്യ...) |