വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ലീല ,കോറസ് |
രാഗം | ആനന്ദഭൈരവി |
അഭിനേതാക്കള്‍ | ശാരദ ,സുജാത ,സാധന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:15.
ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ തിരുവൈക്കം കോവിലിലെഴുന്നള്ളത്ത് തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത് ശ്രീമഹാദേവന് തപോനിരതന്‍ കാമനേ ഭസ്മീകരിച്ച നാളില്‍ പാവം രതീദേവി തേങ്ങിനിന്നു ആ തിരുനാള്‍ പൂത്തിരുനാള് ആഗതമായിതാ തോഴിമാരേ പ്രേമസാഫല്യം വരുത്തുവാനായ് ദേവനേ പൂജിയ്ക്കും നാളാണല്ലോ അമ്പിളിചൂടുന്ന തമ്പുരാനായ് നോയമ്പുതുടങ്ങിയ നാളാണല്ലോ ആ തിരുനാള്‍ പൂത്തിരുനാള് ആഗതമായിതാ തോഴിമാരേ തൂമകലര്‍ന്ന നിലാവലയില്‍ നീന്തിത്തുടിച്ചു നീരാടുക നാം തിരുവാതിരപ്പാട്ടിന് താളമേളം തിരയടിച്ചെത്തുന്നു കുരവമേളം ആ തിരുനാള്‍ പൂത്തിരുനാള് ആഗതമായിതാ തോഴിമാരേ |